Breaking News

യുവാവും യുവതിയും ഫ്‌ളാറ്റിനുള്ളില്‍ തീകൊളുത്തി മരിച്ചു,കുട്ടി പുറത്തേക്കോടി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെടുമങ്ങാട് ആനാടിന് സമീപമുള്ള ഫ്‌ളാറ്റില്‍ യുവാവും യുവതിയും തീകൊളുത്തി മരിച്ചു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.”വ്യാഴാഴ്ച വൈകീട്ടോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബിന്ദുവും അഭിലാഷും നിയമപരമായി വിവാഹിതരല്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഈ ഫ്‌ളാറ്റില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ ആറു വയസുകാരനായ മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകീട്ടാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി. ഉടനെതന്നെ മുറിയില്‍ തീപടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top