Breaking News

കണ്ണൂരിൽ കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ

കണ്ണൂർ:ഇരിട്ടിക്കടുത്ത് കോളിക്കടവ് പുഴയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി.പുന്നാട് സ്വദേശിനി ജഹാന ഷെറിന്‍(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ജഹാനയെ കാണാതായത്. ബന്ധുക്കള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കി.

നാട്ടുകാരും പൊലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സെയിദ് – മുനീറ ദമ്പതികളുടെ മകളാണ്. സഹോദരന്‍: നിഹാല്‍.

വീര്‍പ്പാട് എസ്. എന്‍. ഡി. പി കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് ജഹാന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top