COA

അന്‍വറോര്‍മ്മകള്‍ക്ക് ആറാണ്ട്,അനുസ്മരണ പരിപാടി നാളെ ഉദുമ പാലക്കുന്നിൽ

കാസർഗോഡ്:ഇന്ത്യന്‍ കേബിള്‍ ടിവി മേഖലയുടെ അമരക്കാരനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) മുന്‍ സംസ്ഥാന പ്രസിഡന്റുമായ നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ഓര്‍മ്മകള്‍ക്ക് മെയ് 7ന് ആറാണ്ട് തികയും. ആറാമത് സ്മൃതി ദിനാചരണ ഭാഗമായി സിഒഎയും എന്‍.എച്ച് അന്‍വര്‍ സ്മാരക ട്രസ്റ്റും സംയുക്തമായി മെയ് 7ന് രാവിലെ 10 മണിക്ക് പാലക്കുന്നിലെ ബേക്കല്‍ പാലസ് കോണ്‍ഫറന്‍സ് ഹാളില്‍ ‘എന്‍.എച്ച് അന്‍വര്‍ ഓര്‍മ്മയിലേക്ക് എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും.അനുസ്മരണ ചടങ്ങ് ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. കേബിൾസ്കാൻ ചീഫ് എഡിറ്ററും മൈഫിൻ പോയിൻ്റ് സിഇഒയുമായ എൻ ഇ ഹരികുമാർ അനുസ്മരണ പ്രസംഗം നടത്തും.

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മുൻ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ്‌ കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ സ്മരണ കൊണ്ടാടുന്ന നാളെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് പതാക ദിനം(കേബിൾ ഡേ) ആയാണ് ആചരിക്കുന്നത്. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ(COA) ആഭിമുഖ്യത്തിൽ സിഒഎ ഭവനിലും വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പതാക ദിനം ആചരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top