വർക്കല:ഇടവ പാറയിൽ സബർമതി ഗുരു മന്ദിരത്തിന് സമീപം അശോകവില്ലയിൽ അശോകൻനായരുടേയും ശോഭനകുമാരി യുടെയും ഏക മകളായ അഞ്ജു(26 ) വിനെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം ആറരയോടെ ആണ് സംഭവം. വിവരമറിഞ്ഞ് അയിരൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ആണ് അഞ്ജുവിൻ്റെ ജീവനറ്റ ശരീരം കിണറ്റിൽ നിന്നും പുറത്തെടുത്തത്. വിവാഹിതയായ അഞ്ജുവിന് ഏഴ് വയസ്സുള്ള ഒരു മകൻ ഉണ്ട്. അഞ്ജുവിന്റെ വീട്ടിൽ തന്നെയാണ് സംഭവം നടന്നത്. ഇടവ വെൺകുളം കാട്ടുവിള സ്വദേശി വിജീഷ് ആണ് ഭർത്താവ്. ഒരാഴ്ചയായി അഞ്ചു കുടുംബ വീട്ടിൽ തന്നെയാണ് കഴിഞ്ഞു വന്നിരുന്നത്.
ഒരാഴ്ച്ച മുമ്പ് അഞ്ജുവിനെ അച്ഛനും അമ്മയും കൂടി ഭർത്യ ഗൃഹത്തിൽ നിന്നും കൂട്ടി കൊണ്ട് വരികയായിരുന്നു. മകൻ അച്ഛനോടൊപ്പം ആണ് കഴിഞ്ഞിരുന്നത്