Uncategorized

അർജുനൻമല ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണകലശം-പുന:പ്രതിഷ്ഠ

കൂത്താട്ടുകുളം: അർജുനൻമല ശ്രീ മഹാദേവ ക്ഷേത്ര ശ്രീകോവിലിൽ വെള്ളിയാഴ്ച  പുന:പ്രതിഷ്ഠ നടക്കും.കല്ലേറ്റും കര ശ്രീ പത്മനാഭ ശർമ്മയുടെ നിർദേശപ്രകാരം വേഴാപ്പറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ വാസ്തു ശാസ്ത്ര വിധിപ്രകാരം നവീകരിച്ച ശ്രീകോവിലിൽ വെള്ളിയാഴ്ച രാവിലെ 9.22 നും 10.56 നും മധ്യേ മിഥുനം രാശി ശുഭമുഹൂർത്തത്തിലാണ് പുന:പ്രതിഷ്ഠ. ഇതിന് മുന്നോടിയായി പുതിയ ശ്രീകോവിലിൽ പുണ്യാഹ ശുദ്ധി, ദേവബിംബം പുതിയ ശ്രീകോവിലിലേക്ക് ആനയിക്കൽ , വിശേഷാൽ ദീപാരാധനാ , ആചാര്യവരണം , മുളയറയിൽ സ്ഥല ശുദ്ധി, പുണ്യാഹം, മുളയിടൽ ക്രിയകൾ, മുളപൂജ, ശുദ്ധി ക്രിയകൾ, പ്രാസാദശുദ്ധി, സ്ഥലശുദ്ധി, അസ്ത്ര കലശ പൂജ, വാസ്തുബലി, വാസ്തു കലശമാടൽ, വാസ്തു പുണ്യാഹം ചടങ്ങുകൾ ഞായറാഴ്‌ച തുടങ്ങി. തന്ത്രി പാല പൂവരണി തേവണം കോട്ടില്ലത്ത് നാരായണൻ നമ്പൂതിരി, കല്ലംപിള്ളി പരമേശ്വരൻ നമ്പൂതിരി, കാശാംകോട്ടം ശ്രീദാസ് നമ്പൂതിരി, പയ്യളിയ്ക്ക ജയൻ നമ്പൂതിരി, ചോണൂർ പരമേശ്വരൻ നമ്പൂതിരി, പഴങ്ങാപ്പറമ്പ് ദിവാകരൻ നമ്പൂതിരി, അലശക്കുടം പ്രസാദ് നമ്പൂതിരി, മേച്ചേരി നാരായണൻ നമ്പൂതിരി, കോന്നശ്ശേരി സുദേവൻ നമ്പൂതിരി, കല്ലംപിള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി തത്തമംഗലം ശ്രീമാൻ നമ്പൂതിരി എന്നിവരുൾപ്പെട്ട കാർമ്മിക സംഘമാണ് ചടങ്ങുകൾ നടത്തുന്നത്.

ക്ഷേത്രഭാരവാഹികളായ എൻ.സി. രമേശ് പ്രസിഡന്റ്, വിനീഷ് ഗോപി വൈസ് പ്രസിഡന്റ് , വി.കെ.സുഭാഷ് കുമാർസെക്രട്ടറി, വസിത സജീവൻ ജോയിന്റ് സെക്രട്ടറി, സി.കെ.സോമൻ ഖജാൻജി എന്നിവരാണ് നേതൃത്വം നൽകുന്നത്. ഞായറാഴ് അഭിജിത്ത് എസ് നായർ , അർജുൻ നാരായണൻ , അജിത്ത് രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സോപാനസംഗീതാവതരണം നടത്തുന്നത്.

തിങ്കളാഴ്ച വൈകിട്ട് ഏഴിന് ക്ഷേത്ര ശില്പികളായ സോമശേഖരൻ ഏഴാച്ചേരി, സുനിൽകുമാർ കുടക്കച്ചിറ എന്നിവരെ ആദരിക്കും. ചൊവ്വാഴ്ച വൈകിട്ട് തത്വ ഹോമം കലശം ബിംബശുദ്ധികലശങ്ങൾ നടക്കും ബുധനാഴ്ച വെകിട്ട് അനുജ്ഞാ ബലി അനുജ്ഞാ പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് ബിംബശുദ്ധി ക്രിയകൾ വെള്ളിയാഴ്ച ബിംബപ്രതിഷ്ഠ തുടർന്ന് മഹാപ്രസാദ ഊട്ട്. ശനിയാഴ്ച വൈകിട്ട് സ്ഥലശുദ്ധി. മെയ് എട്ടിന് വൈകിട്ട് കൂട്ട പ്രാർത്ഥന ബ്രഹ്മകലശം ഒമ്പതിന് വൈകിട്ട് 6.30 ന് പുതിയ ശ്രീകോവിലിൽ ആദ്യ ദീപാരാധന എന്നിവ നടക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top