Entertainment

നടി മൈഥിലി വിവാഹിതയായി

തൃശൂർ:നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.വൈകിട്ട് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമയിലെത്തിയത്. കേരള കഫെ, ചട്ടമ്ബിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

ലോഹം എന്ന ചിത്രത്തില്‍ ഗായികയായി. ഇടക്കാലത്ത് മൈഥിലി സിനിമയില്‍ സജീവമല്ലായിരുന്നു. ഇനി റിലീസ് ചെയ്യാനിരിക്കുന്നത് ചട്ടമ്പി എന്ന സിനിമയാണ്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് മൈഥിലി

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top