Breaking News

മുംബൈയിലേത് ഒമിക്രോൺ എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം

മുംബൈയിൽ കണ്ടെത്തിയത് ഒമിക്രോൺ എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വൻസ് പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. എക്സ് ഇ വകഭേദത്തിൻ്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ നേരത്തെ എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു എന്ന് അറിയിച്ചത്. ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ച 230 സാമ്പിളുകളിൽ 228 എണ്ണവും ഒമിക്രോൺ ആയിരുന്നു. ബാക്കിയുള്ള രണ്ട് സാമ്പിളുകളിൽ ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്സ്ഇ വകഭേവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണിനെക്കാൾ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്സ് ഇ വകഭേദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top