Breaking News

ശ്രീലങ്കയില്‍‍ ഇടക്കാലസർക്കാർ;നാല് മന്ത്രിമാർ ചുമതലയേറ്റു

കൊളംബോ:ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും  പ്രസിഡന്റ് ഗോട്ടോബയ രജപക്സെ ക്ഷണിച്ചിരുന്നു. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ്ര രജപക്സെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ നടപടി. അതിനിടെ കൊളംബോയ്ക്കു പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സമരങ്ങള്‍ വ്യാപിച്ചു.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top