Latest News

തെക്കന്‍ കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ മുതല്‍. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി ദൃശ്യമായതോടെയാണിത്.എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ജില്ലകളിലാണ് വ്രതം നാളെ ആരംഭിക്കുക. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിശ്വാസികള്‍ നാളെ മുതല്‍ വ്രതം അനുഷ്ഠിക്കും.

റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെ എന്‍ എം) കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സുന്നി വിഭാഗങ്ങള്‍ തീരുമാനം അറിയിച്ചിരുന്നില്ല.

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്ട്രേലിയയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി.

അതേസമയം ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ മൂന്നിന് (നാളെ) വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top