വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയിലര്‍ എത്തി.ചെന്നൈയിലെ ഒരു മാള്‍ ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘വീരരാഗവന്‍’ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സര്‍ക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തില്‍ മാളില്‍ അകപ്പെട്ടവര്‍ക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ഡോക്ടര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിജയിയുടെ മറ്റൊരു മാസ് എന്റര്ടെയ്നര് ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈനിന്റെ കന്നി തമിഴ് ചിത്രമാണിത്.
ആദ്യം ഏപ്രില്‍ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കെജിഎഫ് അന്നേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ബീസ്റ്റ് ഒരു ദിവസം മുമ്പ് തിയറ്ററുകളിലെത്തും. മാസ്റ്ററിന്റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’. റോക്ക് സ്റ്റാര്‍ അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം.