Entertainment

‘ജഗദീഷിന്‍റെ ഭാര്യ ചാനലുകളിൽ വരാത്തതെന്തെന്ന് സക്കറിയ ചോദിച്ചു’,ഞാൻ നൽകിയ മറുപടി

തിരുവനന്തപുരം: നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ.രമ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ജഗദീഷിനെ പോലെ പൊതുവേദികളിൽ അധികമൊന്നും കാണാത്ത മുഖമായിരുന്നു രമയുടേത്.ജ​ഗദീഷ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും രമ കാമറയില്‍ നിന്നും ചാനലുകളില്‍ നിന്നും വ്യക്തമായി അകലം പാലിച്ചിരുന്നു. മറ്റു നടന്മാരുടെ ഭാര്യമാര്‍ ചാനലുകളില്‍ വരുമ്പോൾ ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്തെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചിരുന്നു. അതിന് ജ‌​ഗദീഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജ​ഗദീഷ് അവതാരകനായി എത്തുന്ന ഒരു ചാനല്‍ പരിപാടിയ്ക്കിടെയായിരുന്നു ഭാര്യയെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.

ജ​ഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ:

‘സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാന്‍ താല്‍പര്യമില്ലാത്ത ആളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്ബോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ എന്നോടു ചോദിച്ചു. എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു . ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച്‌ പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.’

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top