നട്ടാശേരി:കോട്ടയത്ത് സിൽവർലൈൻ സര്‍വെ പുനരാരംഭിച്ചു. നട്ടാശേരിയില്‍ പന്ത്രണ്ടിടത്ത് സില്‍വര്‍ലൈന്‍ കല്ലിട്ടു. ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കല്ല് കൊണ്ടുവന്ന വാഹനം തടഞ്ഞു. നട്ടാശ്ശേരിയിൽ നാട്ടുകാർ പ്രതിഷേധമായെത്തി. കുഴിയാലിപ്പടിയിൽ തഹസിൽദാരെ നാട്ടുകാർ തടഞ്ഞു.
കല്ലുകള്‍ പിഴുത് നാട്ടുകാര്‍ വണ്ടിയിൽ തിരിച്ചു കൊണ്ടുവന്നിട്ടു. എട്ടോളം കല്ലുകൾ പിഴുതു മാറ്റിയതായാണ് റിപ്പോർട്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നു.