Ernakulam

ലൈഫ് ലൈൻ ഇൻഫെർട്ടിലിറ്റി സെൻറർ ഒന്നാം വാർഷികവും ബേബി മീറ്റും നടന്നു,ചലച്ചിത്രസംവിധായകൻ കണ്ണൻ താമരക്കുളം ഉദ്ഘാടനം ചെയ്തു

കൊച്ചി: ലൈഫ് ലൈൻ ഇൻഫെർട്ടിലിറ്റി സെൻറർ ഒന്നാം വാർഷികവും ബേബി മീറ്റും ചലച്ചിത്രസംവിധായകൻ കണ്ണൻ താമരക്കുളം ഉദ്ഘാടനം ചെയ്തു.

ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ.എസ് പാപ്പച്ചൻ, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു ജോൺ,സിഇഒ ഡോ.ജോർജ്,ഡെയ്സി പാപ്പച്ചൻ,ജോൺ മാത്യു എന്നിവരും പങ്കെടുത്തു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ വന്ധ്യത പരിശോധനയും തുടങ്ങി. ഏപ്രിൽ 20 വരെയാണ് വന്ധ്യത പരിശോധന ക്യാമ്പ്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോകോത്തര ചികിത്സ പനമ്പിള്ളി നഗറിൽ ഉള്ള ലൈഫ് ലൈൻ സെൻ്ററിലൂടെ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top