Breaking News

ഭർത്താവ് മദ്യപിച്ചതിൽ മനോവിഷമം:ഗർഭിണി തൂങ്ങി മരിച്ചു

തിരുവനന്തപുരം: കല്ലറയിൽ ഗർഭിണിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ചത്. ഭർത്താവിന്റെ മദ്യപാനത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വെകീട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗർഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുകളുമെത്ത് ഭർത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം.

കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കാളാഴ്ച ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top