കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടിയും ടെലിവിഷന്‍ താരവുമായ രൂപ ദത്ത മോഷണത്തിന് പിടിയില്‍. കൊല്‍ക്കത്ത പുസ്തകോത്സവ വേദിയിലാണ് സംഭവം.ചവറ്റുകുട്ടയിലേക്ക് രൂപ ദത്ത ഒരു പഴ്സ് എറിയുന്നത് കണ്ടാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. സംശയാസ്പദ മറുപടികളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് 75,000 രൂപയും നിരവധി പഴ്സുകളും കണ്ടെത്തി.
കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/JdPS81e9O4k8h6JsmOoOh2
വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം. നടിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നടിയെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംവിധായകന് അനുരാഗ് കശ്യപിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിച്ച് നേരത്തെ രൂപ ദത്ത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.