Breaking News

സിഒഎ സംസ്ഥാന സമ്മേളനം:ഷട്ടിൽ ബാഡ്മിൻറൺ ടൂർണ്ണമെൻ്റിൽ കാസർകോട് ജേതാക്കൾ

കടവന്ത്ര: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിൻറൺ ടൂർണ്ണമെൻ്റിൽ കാസർകോട് ജില്ല ജേതാക്കളായി ആവേശകരമായ ഫൈനൽ മൽസരത്തിൽ ആതിഥേയരായ എറണാകുളം ജില്ലയെ പരാജയപ്പെടുത്തിയാണ് കാസർകോട് ജില്ല ജേതാക്കളായത്.

കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ എറണാകുളത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകർത്താണ് മനീഷ് – ഷിബു എന്നിവർ പങ്കാളികളായ കാസർകോട് വിജയിച്ചത്

സംസ്ഥാനത്തെ 12 ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ എറണാകുളം പോലിസ്അസിസ്റ്റൻ്റ് കമ്മീഷണർ എസ് ലാൽജി ഉദ്ഘാടനം ചെയ്തു.സിഒഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജ്യോതികുമാർ അധ്യക്ഷനായിരുന്നു.സി.ഒ. എ സംസ്ഥാന ട്രഷറർ പി.എസ് .സിബി,കെസിസിഎൽ എം ഡി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു

വിജയികൾക്കുള്ള സമ്മാനദാനം കെസിസിഎൽ ഡയറക്ടർ ബോർഡ് അംഗം സുരേഷ് കുമാർ നിർവഹിച്ചു.

ഒന്നും രണ്ടും സ്ഥാനക്കാരായ കാസർകോട് ,എറണാകുളം ജില്ലകൾക്ക് പുറമെ മൂന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു

സി.ഒ.എ നേതാക്കളായ ജ്യോതികുമാർ ,സിബി ,രജനീഷ് ബിജു ജോസഫ്, NA ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്.

സമ്മേളനത്തിൻ്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരം

നാളെ ഫോർട്ട് കൊച്ചിയിൽ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top