കൊച്ചി:കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 13ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിഒഎ പതാകദിനം ആചരിച്ചു. കൊച്ചിയില്‍ സിഒഎ ഭവനില്‍ നടന്ന ചടങ്ങില്‍ കെസിസിഎൽ ചെയര്‍മാനും സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ ഗോവിന്ദന് പതാകയുയര്‍ത്തി.സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രാധാന്യവും ലക്ഷ്യവും സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി ആര് സുധീര്‍ വ്യക്തമാക്കി.
ചടങ്ങില്‍ സിഒഎ സംസ്ഥാന ട്രഷറര്‍ പി.എസ്.സിബി, കെ.വിജയകൃഷ്ണന്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പതാകദിനത്തിന്റെ ഭാഗമായി വിവിധജില്ല കേന്ദ്രങ്ങളിലും സിഒഎ ഓഫീസുകളിലും പതാക ഉയര്‍ത്തി.