ന്യൂഡൽഹി: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തി. റുമാനിയയിലെ ബുക്കാറെസ്റ്റിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് രാത്രി മുംബൈയിൽ ലാൻഡ് ചെയ്തത്. 27 മലയാളികൾ ഉൾപ്പെടെ 219 പേരാണ് വിമാനത്തിലുള്ളത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിൽ എത്തി സംഘത്തെ സ്വീകരിച്ചു.
റുമാനിയയിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ രണ്ടിന് ഡൽഹിയിലെത്തും. ഇതിൽ 17 മലയാളികളാണുള്ളത്. സംഘത്തിൽ വിദ്യാർഥികൾക്കൊപ്പം യുക്രെയ്നിൽ കുടുങ്ങിയ മറ്റുള്ളവരുമുണ്ട്.