Breaking News

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ലക്നൗ:ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്.രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് വിജയത്തുടർച്ചയുമായിത്തന്നെ ഇന്ത്യ ആഘോഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ്. ശ്രീലങ്കയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ വിജയം 62 റൺസിന്.

സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി പ്രകടനവുമായി ഇഷാൻ കിഷൻ ഇന്ത്യയുടെ വിജയശിൽപിയായി. 56 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം കിഷൻ നേടിയത് 89 റൺസ്. ശ്രേയസ് അയ്യർ (28 പന്തിൽ പുറത്താകാതെ 57), രോഹിത് ശർമ (32 പന്തിൽ 44) എന്നിവരും തിളങ്ങി. വിജയത്തോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഈ മാസം 26, 27 തീയതികളിലായി ധരംശാലയിൽ നടക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top