Breaking News

അവസാന ടി20യിലും 17 റൺസ് ജയം, പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 17 റണ്‍സ് ജയവുമായി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. അവസാന മത്സരത്തില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 47 പന്തില്‍ 61 റണ്‍സെടുത്തെ നിക്കോളാസ് പുരാനാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍.

റോവ്‌മാന്‍ പവൽ (14 പന്തില്‍ 25), റൊമാരിയോ ഷെപ്പേര്‍ഡ്(21 പന്തില്‍ 29) എന്നിവരും പൊരുതി നോക്കിയെങ്കിലും ഹര്‍ഷല്‍ പട്ടേലിന്‍റെയും ദീപക് ചാഹറിന്‍റെയും വെങ്കടേഷ് അയ്യരുടെയും(23-2), ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും(33-2) ബൗളിംഗ് കരുത്തില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top