Ernakulam

ചോറ്റാനിക്കരയിൽ മകം തൊഴുത് നയൻതാരയും വിഗ്നേഷ് ശിവനും/Video

കൊച്ചി:ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴലിനെത്തി തെന്നിന്ത്യൻ താരം നയൻതാരയും വിഗ്നേഷ് ശിവനും. താരങ്ങളെ കണ്ടതോടെ തിരക്കുണ്ടായതിനെ തുടർന്ന് നയൻതാരയെയും വിഗ്നെഷ് ശിവനെയും ക്യൂവിലൂടെ പെട്ടെന്ന് കടത്തി വിടുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് തിരക്ക് നിയന്ത്രിക്കാനായി ക്ഷേത്ര ഭാരവാഹികൾ താരങ്ങളെ വേഗം കടത്തിവിട്ടത്.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/JdPS81e9O4k8h6JsmOoOh2

സർവാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയതിന്റെ അനുസ്മരണമാണ് മകം തൊഴൽ. മിഥുനലഗ്നം ഉച്ചയ്ക്ക് 2നാണ് മകം തൊഴാനായി ശ്രീകോവിൽനട തുറന്നത്.

കുംഭത്തിലെ രോഹിണി നാളിൽ കൊടികയറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തി വിളങ്ങുന്ന ദേവിയെ തൊഴാൻ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തർ ഒഴുകിയെത്തും.

ദേവസ്വത്തിനു പുറമേ പൊലിസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തു പുറത്തും ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കി. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തൽ ഒരുക്കിയിട്ടുണ്ട്‌. വടക്കേ പൂരപ്പറമ്പിൽ ഭർശനത്തിനുള്ള ക്യൂ സംവിധാനവും ഒരുക്കി. ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് ലഘുഭക്ഷണം നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top