ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍ തിരിച്ചെത്തി.രണ്ടാം പകുതിയില്‍ സിപോവിച്ചിന്റെ ഹെഡര്‍ ഗോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആരംഭത്തിലാണ് ഗോള്‍ പിറന്നത്.വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഫെബ്രുവരി 19 നു എടികെ മോഹന്‍ ബഗാനെതിരെയാണ് അടുത്ത മത്സരം.