കൊച്ചി:രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന രണ്ട് യുവതികളെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി.ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പിള്ളി പാറത്തോട് പൊടിമറ്റം അംബേദ്കര്‍ കോളനി മറ്റത്തില്‍ ബാബുവിന്റെ മകള്‍ സാന്ദ്രയാണ് (23) മരിച്ചത്.
കൈകാലുകള്‍ക്ക് ഒടിവും തലയ്ക്കു പരിക്കുമേറ്റ പാലക്കാട് കെന്നംച്ചേരി ആയക്കാട് ചുങ്കത്തോടില്‍ എം. അജിത്ര (24) ആശുപത്രിയിലാണ്. തൈക്കൂടം പവര്‍ഹൗസിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം.
വൈറ്റിലയിലെ പിസാഹട്ട് ജീവനക്കാരിയായ സാന്ദ്രയും തൈക്കൂടം മെജോ മോട്ടോഴ്സിലെ ജീവനക്കാരിയായ അജിത്രയും സമീപത്തെ ഹോസ്റ്റലില്‍ ഒരുമിച്ചായിരുന്നു താമസം. രാത്രി ഏഴരയോടെ ഹോസ്റ്റലില്‍ എത്തിയ ശേഷം രാത്രി ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഭക്ഷണം വാങ്ങിയശേഷം റോഡ് മുറിച്ചു കടക്കവേ കുണ്ടന്നൂര്‍ ഭാഗത്തു നിന്ന് അമിത വേഗത്തില്‍ വന്ന ഇന്നോവ കാറാണ് ഇടിച്ചത്.
പരിക്കേറ്റ് ഏറെനേരം വഴിയില്‍ കിടന്ന ശേഷമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. രാത്രി പത്തോടെ സാന്ദ്ര മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു രാവിലെ 11ന് പാറത്തോട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍. അമ്മ: ലീലാമ്മ. സഹോദരങ്ങള്‍: അരവിന്ദ്, ആദിത്യന്