കോട്ടയം : പാലായില്‍ നിന്നും കാണാതായ രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി. പാലാ മുരുക്കുംപുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലില്‍ നിന്നും കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർഥിനികളെ ആണ് ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെത്തിയത്.
രാവിലെ സ്കൂളില്‍ പഠനത്തിനായി പോയതാണ് ഇരുവരും.സ്കൂള്‍ അധികൃതര്‍ വിളിച്ചു പറയുമ്പോഴാണ്സ്കൂളില് ചെന്നിരുന്നില്ലെന്നു അറിയുന്നത് .ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെത്തുകയായിരുന്നു.