Breaking News

പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി

കോട്ടയം:പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കളത്തൂക്കടവ് സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

പ്ലസ് വൺ വിദ്യാർഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. ഇരുവർക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂൾ അധികൃതരുടെ മൊഴിയെടുത്ത് പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലായിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികളായ ഇരുവരും രാവിലെ ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേയ്ക്കു പോകുന്നതിനായി ഇറങ്ങിയതാണ്.

ഇന്ന് രാവിലെ സ്‌കൂളില്‍ പഠനത്തിനായി പോയതാണ് ഇരുവരും.സ്‌കൂള്‍ അധികൃതര്‍ വിളിച്ചു പറയുമ്പോഴാണ്സ്‌കൂളില്‍ ചെന്നിരുന്നില്ലെന്നു അറിയുന്നത് .ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പത്താം തരത്തില്‍ പഠിക്കുന്നവരാണ് ഈ പെണ്‍കുട്ടികള്‍.ഇവരെ കണ്ടെത്തുന്നവര്‍ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഫോണ്‍ 04822212334

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top