Breaking News

ഹൈദരാബാദിനെയും വീഴ്ത്തി,ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്

പനാജി: ഐ എസ് എല്ലില്‍ ഇന്ന് നടന്ന പത്താം റൗണ്ട് മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.മത്സരത്തിന്റെ ആദ്യ പകുതിയിലെ 43ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് അല്‍വാരോ വാസ്ക്വസിലൂടെ ലീഡ് നേടുന്നത്.

കോര്‍ണര്‍ പോസ്റ്റിന് തൊട്ടടുത്ത് നിന്ന് ഹര്‍മന്‍ജ്യോത് ഖബ്ര എടുത്ത നീണ്ട ത്രോ സഹല്‍ പിന്നിലേക്ക് ഹെഡ് ചെയ്തു. അവസരം കാത്ത് ഹൈദരാബാദ് ബോക്സിനുള്ളില്‍ നിന്ന വാസ്ക്വസ് ഒരു വോളിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 17 പൊയിന്റോടെ ബ്ലാസ്റ്റേഴ്‌സ് പൊയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്ബ്യന്മാരായ മുംബയ് സിറ്റിക്കും 17 പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്‌സ് ആണ് മുന്നില്‍. സിറ്റിക്ക് അഞ്ചും ബ്ലാസ്റ്റേഴ്‌സിന് ആറും ഗോള്‍ ശരാശരിയുണ്ട്. ബ്‌ളാസ്റ്റേഴ്സിനെയും മുംബയേയും കൂടാതെ ആദ്യ നാലു സ്ഥാനങ്ങളിലുള്ള മറ്റ് രണ്ട് ടീമുകളായ ഹൈദരാബാദും ജംഷഡ്പൂരും 10 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും 16 പോയിന്റുകള്‍ വീതമാണുള്ളത്.

ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മില്‍ പോയിന്റില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ പോയിന്റ് നിലയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ആദ്യ നാലു സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് സെമിഫൈനല്‍ യോഗ്യത നേടാനാകുക.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top