Latest News

മരിച്ചിട്ടും പങ്കാളിയെ പിരിയാൻ പറ്റാതെ പിന്നാലെ പോകുന്ന മയിൽ,വൈറൽ വീഡിയോ

ജയ്പൂര്‍: തന്റെ പങ്കാളി മരിച്ചിട്ടും ജഡത്തിന് പിന്നാലെ പോകുന്ന മയിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.നാല് വര്‍ഷക്കാലമായി ഇണകളായി നടന്ന മയിലുകളാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആണ്‍ മയിലിന്റെ ജഡം രണ്ട് യുവാക്കള്‍ എടുത്തുകൊണ്ട് പോകുമ്പോൾ അതിന്റെ പിന്നാലെ പോകുന്ന പെണ്‍ മയിലിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വനം വകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. രാജസ്ഥാനിലെ കുച്ചേര നഗരത്തിലാണ് വേദനാജനകമായ ഈ സംഭവം നടന്നത്. ‘ മരിച്ചിട്ടും പ്രിയതമനെ പിരിയാന്‍ പറ്റാത്ത മയില്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെറും 19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 1.98 ലക്ഷം ആളുകളാണ് കണ്ടത്. ഹൃദയസ്പര്‍ശിയായ ദൃശ്യമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top