വൈത്തിരി: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പൂക്കോട് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ മൂന്നാം വര്‍ഷ ബി. വി. എസ് വിദ്യാര്‍ത്ഥിനി ഫെമിദ (21) യാണ് മരിച്ചത്.
പാലക്കാട് പുതുക്കോട് സ്വദേശികളായ അബ്ദുല്‍ ഷുക്കൂര്‍ – റജീന ദമ്പതികളുടെ മകളാണ് ഫെമിദ.
രണ്ടു ദിവസം മുൻപാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. പ്രസവത്തിനു ശേഷമാണ് യുവതി മരിച്ചത്.
കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. തലപ്പുഴയിലെ വാടകവീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു ഫെമിദ. ഭര്‍ത്താവ് ബാസിത്ത് ഇബ്രാഹിം കൊച്ചിന് റിഫൈനറിയില്‍ ഉദ്യോഗസ്ഥനാണ്.