Latest News

നാലുവയസുകാരിയെ ആക്രമിച്ച് തെരുവുനായ്ക്കള്‍,വളഞ്ഞിട്ട് കടിച്ചു കീറി,നടുക്കുന്ന ദൃശ്യങ്ങൾ

ഭോപ്പാല്‍: നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭോപ്പാലിലാണ് സംഭവം. വീടിന് വെളിയില്‍ കളിക്കുബോഴാണ്കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച്‌ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്. ഈസമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top