Breaking News

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ, പ്ലസ് ടു പരീക്ഷകൾ 30 മുതൽ

കാസർകോട്‌ : സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി പരീക്ഷകൾ മാർച്ച്‌ 31 ന്‌ ആരംഭിക്കും. ഏപ്രിൽ 29ന്‌ അവസാനിക്കും. മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. പ്രക്‌ടിക്കൽ മാർച്ച്‌ 10 മുതൽ 19 വരെയാണ്‌.  പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ മാർച്ച്‌ 30ന്‌ ആരംഭിച്ച്‌ ഏപ്രിൽ 22 ന്‌ അവസാനിക്കും. ഹയർ സെക്കൻഡഡി മോഡൽ പരീക്ഷ മാർച്ച്‌ 16ന്‌ ആരംഭിച്ച്‌ 21ന്‌ അവസാനിക്കും. പ്രക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച്‌ 15വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്‌. സംസ്ഥാനത്ത്‌ ബോയ്‌സ്‌, ഗേൾസ്‌ സ്‌കൂളുകൾ കുറയ്‌ക്കും. പിടിഎ തീരുമാനിച്ചാൽ മിക്‌സഡ്‌ സ്‌കൂളിന്‌ അംഗീകാരം നൽകും. ജൻഡർ ന്യൂട്രൽ യൂണിഫോമിനും സ്‌കൂൾ പിടിഎയുടെ തീരുമാനം മതി. കുട്ടികൾ ഒന്നിച്ചിരുന്ന്‌ പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top