തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘത്തിൻ്റെ വള്ളം മുങ്ങി പൊലീസുകാരൻ മരിച്ചു. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അപകടം.
വർക്കല സി.ഐ അടക്കം നാലുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. . കെ.എ.പി ബറ്റാലിയനിലെ ബാലുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു എങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു, തുടർന്ന് ആശുപത്രിയിൽ വച്ച് ബാലു മരണപ്പെട്ടു. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ബാലു. വർക്കല ശിവഗിരി പതിയക്കടവിലാണ് സംഭവം.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/JdPS81e9O4k8h6JsmOoOh2