Latest News

അജിത്രയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വെച്ച് അജിത്രയെ അപമാനിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മെഡിക്കൽ പിജി അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ അജിത്രയുടെ പരാതിയിലാണ് കേസ് എടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ്റെ ഡ്രൈവർ അധിക്ഷേപിച്ചെന്നായിരുന്നു ഡോക്ടർ അജിത്രയുടെ പരാതി.

ഇന്നലെ പി ജി ഡോക്ടർമാരുടെ പ്രതിനിധികൾ ചർച്ചയ്ക്കായി സെക്രട്ടേറിയേറ്റിൽ എത്തിയപ്പോഴയിരുന്നൂ സംഭവം. ചർച്ച വൈകിയതിനാൽ പുറത്തെ കസേരയിൽ അജിത്ര അക്കമുള്ളവർ ഇരുന്നു. അപ്പേഴാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ ഒരാൾ എത്തി അധിക്ഷേപിച്ചത്. സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടിലെന്ന് പറഞ്ഞായിരുന്ന ഉദ്യോഗസ്ഥന്റെ അധിക്ഷേപം.

സ്ത്രീകൾ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര പറഞ്ഞു. ഇതേ തുടർന്ന് KMPGA സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top