Uncategorized

ഹയർസെക്കൻഡറി വിദ്യാർഥികൾക്കും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധമാർച്ച്

കോഴിക്കോട്:”ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്ന  കോഴിക്കോട് ബാലുശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്. മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. 

അതേ സമയം സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുന്നു.കോഴിക്കോട് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ പ്ലസ് വിദ്യാര്‍ത്ഥികളാണ് ആശയത്തില്‍ പങ്കാളികളായിരിക്കുന്നത്.

‘ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രവേശനമുള്ളതാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top