Breaking News

കടവന്ത്രയില്‍ ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി,ഭാര്യയും മകളും അറസ്റ്റിൽ

കൊച്ചി: കടവന്ത്രയില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശങ്കറിന്റെ ഭാര്യ സെല്‍വിയെയും മകള്‍ ആനന്ദിയെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശങ്കറിന്റെ കൈ കട്ടിലില്‍ കെട്ടിവെച്ചശേഷം ഷൂ ലെയ്‌സ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍, അച്ഛന്‍ അനങ്ങുന്നില്ലെന്ന് പറഞ്ഞ് മകനെ വിളിച്ചുണര്‍ത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഇതില്‍ കടവന്ത്ര പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്‍ക്വസ്റ്റ് സമയത്ത് ശങ്കറിന്റെ കഴുത്തിലെ പാട് കണ്ട് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top