തൃശ്ശൂർ:കോളജ് വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കോണത്തുകുന്ന് ചിരട്ടക്കുന്ന് സ്വദേശി ചാലങ്ങാത്ത് തിലകന്റെ മകൾ ആതിരയെ (18) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ആതിര വീടിന്റെ മുകൾ നിലയിൽ പഠിക്കുന്നതിനിടെ പുറത്തേക്കിറങ്ങിയതാണ്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. അഗ്നിരക്ഷാ സേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്.
അമ്മ: സുനിത.