കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയ തുടക്കം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തകര്‍ത്തത്. ലക്ഷദ്വീപിന് മുകളില്‍ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് കേരളത്തിന്റെ ജയം.
വെള്ളിയാഴ്ച പോണ്ടിച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത കളി. ഞായറാഴ്ച ആന്‍ഡമാനേയും നേരിടും. ഗ്രൂപ്പില്‍ വിജയിയാവുന്ന ടീം ഫൈനല്‍ റൗണ്ടിലേക്ക് കടക്കും.