എടപ്പാള്‍: കാര്‍ സൈക്കിളിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പാല സ്വദേശിയായ13 കാരന് മരിച്ചു.കുറ്റിപ്പാല കൊടക്കാട് സുരേഷിന്‍്റെ മകന് അഭിറാം (13) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വിട്ടില്‍ നിന്നും കാറ്റടിക്കുന്നതിനായി സൈക്കിളുമായി കടയിലേക്ക് പോയി തിരിച്ച് വരും വഴി അമിത വേഗതയിലെത്തിയ കാര്‍ സൈക്കിളിന്്റെ പുറകിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ എടപ്പാളിലെയും, പിന്നിട് കോട്ടക്കലിലിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍ ചൊവ്വഴ്ച മരണപ്പെടുകയായിരുന്നു.
എടപ്പാള്‍ ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.അമ്മ: ദീപ സഹോദരന്: അദ്വൈത്.