Breaking News

സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയയുടെ ആത്മഹത്യയിൽ സി ഐ സി എൽ സുധീറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ അൻവർ സാദത്ത് എംഎൽഎ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആലുവ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് എംഎൽഎയുടെ കുത്തിയിരുന്ന് പ്രതിഷേധം. സിഐക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും നടപടി എടുത്തിട്ടില്ല. സിഐ ക്കെതിരെ കേസെടുത്ത് തൽസ്ഥാനത്തു നിന്ന് മാറ്റണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

അൻവർ സാദത്ത് എംഎൽഎ ആരംഭിച്ച പ്രതിഷേധത്തിലേക്ക് ബെന്നി ബഹനാൻ എംപിയും എത്തി.

അതേസമയം ആരോപണവിധേയനായ സി ഐ സി എൽ സുധീർ ഇന്നും സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തി.

പുലർച്ചയോടെ ഭർത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോതമംഗലത്തെ വീട്ടിൽ ഇവർ ഒളിവിലായിരുന്നു എന്നാണ് റിപ്പോർട്ട്. പോലീസ് ഇവരെ ആലുവയിലെ പോലീസ് സ്റ്റേഷനിലെത്തിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top