Breaking News

ശ്രീലങ്കയെ കീഴടക്കി ഇംഗ്ലണ്ട് സെമിയിൽ

ഷാർജ: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ 26 റൺസിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ നാലിന് 163. ശ്രീലങ്ക 19 ഓവറിൽ 137 ന് ഓൾ ഔട്ട്

സൂപ്പർ 12-ൽ തുടർച്ചയായ നാല് മത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 19 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top