Breaking News

ഇന്ത്യക്ക് വൻ തോൽവി, ലോകകപ്പിൽ പാകിസ്ഥാനോട് തോൽക്കുന്നത് ഇതാദ്യം

ദുബായ്:ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെ. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ  നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. അതും 13 പന്തുകൾ ബാക്കിനിൽക്കെ ലോകകപ്പ് മത്സരങ്ങളിലെ ഇന്ത്യക്കെതിരെയുള്ള ആദ്യ ജയം സ്വന്തമാക്കി.
പാക്കിസ്ഥാനു വേണ്ടി ഓപ്പണർമാരായ ബാബർ അസമും  മുഹമ്മദ് റിസ്വാനും അർദ്ധസെഞ്ച്വറി നേടി. ഷഹീൻ അഫ്രീദി ആണ് കളിയിലെ താരം.

1 Comment

1 Comment

  1. Sabu

    October 24, 2021 at 11:22 pm

    Ipl അവസാനിപ്പിച്ചു ഇപ്പോഴത്തെ കളിക്കാരെ നല്ലൊരു മനുഷ്യരക്കി ജീവിപിച്ചാൽ നമുക്ക് പാകിസ്ഥാൻ എന്നാ ടീമിനെ മനസിലാക്കാം ഇല്ലെങ്കിൽ നമ്മൾ വേൾഡ് കപ്പ്‌ ഇൽ നിന്ന് ഔട്ട്‌ ആവും

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top