ദുബായ്:ടി20 ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി ഇന്ത്യ. രണ്ടാം പരിശീലന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ ഒൻപതു വിക്കറ്റിന് ഇന്ത്യ തോൽപിച്ചു.”ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ തകർത്തടിച്ച ഇന്ത്യ അനായാസം വിജയത്തിലെത്തി. 13 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കിയാണ് ഇന്ത്യ വിജയത്തിലെത്തിയത്.
ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപിച്ചിരുന്നു.