Breaking News

ദമ്പതികളെ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം, ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: മാതാപിതാക്കളെ പൂട്ടിയിട്ട് കുഞ്ഞിന്റെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം നടത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.വലിയങ്ങാടിയില്‍ ഗണ്ണി സ്ട്രീറ്റിലെ അബ്ദുല്‍ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിന് പിന്നാലെ മോഷണക്കേസിലെ പ്രതിക്കായി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കി.

ഞായറാഴ്ച്ച പുലര്‍ചെയാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അബ്ദുല്‍ സലാമിന്റെ വീടിന്റെ ജനലഴി മുറിച്ചുമാറ്റിയാണ് കള്ളന്‍ അകത്തുകയറിയത്. അബ്ദുല്‍ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം മകളുടെ മുറിയില്‍ കയറി ബ്രേസ്ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരയുകയായിരുന്നു. ഇതിനിടെ മുളകുപൊടി കുട്ടിയുടെ കണ്ണില്‍ വിതറി കള്ളന്‍ രക്ഷപ്പെടുകയായിരുന്നു.

പൊലീസെത്തി പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയപ്പോഴാണ് കള്ളന്റേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങള്‍ ലഭിച്ചത്. എന്നാല്‍ കിട്ടിയ ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ട്. ആളെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് പൊലീസ് പറഞ്ഞു.

കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്നേദിവസം പരിസരത്തെ മറ്റു വീടുകളില്‍ കയറാനും കള്ളന്‍ ശ്രമിച്ചതായി പരിസരവാസികള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top