Breaking News

ഉത്ര വധകേസിൽ സൂരജ് കുറ്റക്കാരൻ,ശിക്ഷാവിധി പ്രഖ്യാപനം 13ന്

കൊല്ലം:ഉത്ര വധകേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരൻ.ശിക്ഷാവിധി ഒക്ടോബർ 13ന്. ഐപിസി 302, 307, 328,201 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ സൂരജിന് എതിരായ കുറ്റങ്ങൾ തെളിഞ്ഞു.കൊലപാതകം,കൊലപാതക ശ്രമം,തെളിവ് നശിപ്പിക്കൽ, വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള ഉപദ്രവം എന്നിവ തെളിഞ്ഞു.

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉത്രയുടെ മരണം കൊലപാതകമല്ലെന്ന് പ്രതിഭാഗം വാദിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സൂരജ് കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്.

അതേസമയം കുറ്റം വായിച്ചു കേൾപ്പിച്ചപ്പോൾ ഒന്നും പറയാനില്ലെന്ന് സൂരജ് പറഞ്ഞു.

അതേസമയം വിധിയിൽ സന്തോഷമെന്ന് ഉത്രയുടെ കുടുംബം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top