Cricket

രാജസ്ഥാനെതിരെ മുംബൈക്ക് എട്ടുവിക്കറ്റിന്റെ ഏകപക്ഷീയ ജയം

ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാനെതിരെ മുംബൈക്ക് എട്ടുവിക്കറ്റിന്റെ ഏകപക്ഷീയ ജയം.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മുംബൈ ബൗളര്‍മാര്‍ വെറും 90 റണ്‍സില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 70 പന്ത് ബാക്കിനില്‍ക്കെയാണ് മുംബൈ അനായാസമായി ലക്ഷ്യം മറികടന്നത്. ഇതോടെ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് മുംബൈ. രാജസ്ഥാന്‍രെ കാര്യം ഏറെക്കുറെ പരുങ്ങലിലുമായി.

 

നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത നഥാന്‍ കൂള്‍ട്ടര്‍നൈലും നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജിമ്മി നീഷവുമാണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ 14 റണ്‍സ് വിട്ടുനല്‍കി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ യുഎഇയില്‍ ഇതാദ്യമായി താളം കണ്ടെത്തുകയും ചെയ്തു. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപണറായി ഇറങ്ങിയ കിഷന്‍ വെറും 25 പന്തിലാണ് അര്‍ധസെഞ്ച്വറി പിന്നിട്ടത്. മൂന്ന് സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും അകമ്ബടിയോടെയായിരുന്നു കിഷന്റെ അപരാജിത ഇന്നിങ്‌സ്. രോഹിതി(22)നെയും സൂര്യകുമാര്‍ യാദവി(13)നെയും മാത്രമാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് പുറത്താക്കാനായത്. ഹര്‍ദിക് പാണ്ഡ്യ(അഞ്ച്) കിഷനൊപ്പം പുറത്താകാതെ നിന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top