Breaking News

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. കൊച്ചിയില്‍ പെട്രോളിന് 101.76  രൂപയും ഡീസലിന് 95 രൂപ 8 പൈസയുമായി.വാണിജ്യ പാചക വാതക വിലയും കൂടി. സിലിണ്ടറിന് മുപ്പത്തെട്ടുരൂപയാണ് കൂടിയത്.

പെട്രോളും ഡീസലും ജി എസ് ടിക്ക് കീഴില്‍ കൊണ്ടുവരാനുളള ശ്രമം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടത്തിയെങ്കിലും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം അതിന് കഴിഞ്ഞിരുന്നില്ല. സാമ്ബത്തിക നിലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം എന്നുപറഞ്ഞാണ് സംസ്ഥാനങ്ങള്‍ കേന്ദ്ര നീക്കത്തെ എതിര്‍ത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top