Cricket

സണ്‍റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫില്‍

ഷാര്‍ജ: ഐപിഎല്ലിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി 18 പോയന്‍റുമായാണ് ചെന്നൈ പ്ലേ ഓഫിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു.  45 റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദും 41 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയും ചേര്‍ന്നാണ് ചെന്നെയുടെ ജയം അനാസായമാക്കിയത്.ജേസണ്‍ റോയ് ക്യാച്ച് കൈവിട്ടതിലൂടെ ജീവന്‍ ലഭിച്ച ധോണി(11 പന്തില്‍ 14*) അവസാന ഓവറില്‍ സിദ്ധാര്‍ത്ഥ് കൗളിനെ സിക്സിന് പറത്തി ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശനം രാജകീയമാക്കി.

സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 134-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 19.4 ഓവറില്‍ 139-4.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top