Football

മെസ്സിയുടെ ആദ്യ ഗോൾ,സിറ്റിക്കെതിരെ പി.എസ്.ജിക്ക് ജയം

പാരീസ്: ലയണല്‍ മെസി ഗോളടി തുടങ്ങി. പുതിയ ക്ലബ്ബിന് വേണ്ടി നേടിയ മെസ്സി നേടിയ ഗോളടക്കം  പി.എസ്.ജിക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ മികച്ച ജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ്ബ് ഇംഗ്ലീഷ് വമ്പൻമാരെ തകര്‍ത്തത്.

ലയണല്‍ മെസിയുടെ ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ആദ്യ ഗോളാണ് പി എസ് ജിക്കായി നേടിയത്. നെയ്മര്‍ – മെസി മുന്നേറ്റത്തില്‍ സിറ്റിയുടെ പ്രതിരോധ നിര തീര്‍ത്തും നിഷ്പ്രഭമായി.

കളിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ പി.എസ്.ജി മുന്നിലെത്തി. 8-ാം മിനിറ്റില്‍ ഇന്ദ്രിസ ഗ്വിയേയാണ് പി.എസ്.ജിയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മെസിയുടെ മുന്നേറ്റം ലക്ഷ്യം കണ്ടത്.

74-ാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top