Breaking News

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് തു​ട​രുമെന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള നി​ല​വി​ലെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് തു​ട​രു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. സ്കൂ​ൾ തു​റ​ക്ക​ലി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ദ്യാ​ഭ്യാ​സ-​ഗ​താ​ഗ​ത വ​കു​പ്പു​ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി ന​ല്കി​വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ണ്‍​സ​ഷ​ൻ തു​ട​രും. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ സ​ർ​വീ​സു​ക​ളും ആ​രം​ഭി​ക്കും. ആ​വ​ശ്യ​മാ​യ സ്കൂ​ളു​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബോ​ണ്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ണ്ട് സ​ർ​വീ​സ് ആ​വ​ശ്യ​മു​ള്ള സ്കൂ​ൾ അ​ധി​കൃ​ത​ർ ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

സ​ർ​വീ​സ് നി​ര​ക്ക് സം​ബ​ന്ധി​ച്ച് ഓ​രോ സ്കൂ​ളു​ക​ളി​ലേ​യ്ക്കു​മു​ള്ള യാ​ത്രാ​ദൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും തീ​രു​മാ​നം ഉ​ണ്ടാ​വു​ക. സ്കൂ​ൾ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ മാ​ർ​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കൈ​മാ​റി.

സ്കൂ​ൾ ബ​സു​ക​ളു​ടെ 2020 ഒ​ക്ടോ​ബ​ർ മു​ത​ൽ ഒ​രു​വ​ർ​ഷ​ത്തെ ടാ​ക്സ് ഒ​ഴി​വാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​യോ​ട് ശി​പാ​ർ​ശ ചെ​യ്ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, വി​ദ്യാ​ഭ്യാ​സ ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top