Breaking News

സിവിൽ സർവീസ് ഫലമെത്തി, ആദ്യ പത്തിൽ മലയാളിയും,ശുഭം കുമാറിന് ഒന്നാം റാങ്ക്

Photo: അശ്വതിയും അച്ഛനും

ന്യൂഡൽഹി:സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി.

മലയാളിയായ തൃശൂര്‍ സ്വദേശിനി മീര കെ. ആറാം റാങ്ക് നേടി. മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന്‍ 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്‍ജുന്‍ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.

761 ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിന് യോഗ്യത നേടിയത്. ഇതില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്ന് 263 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 229 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 122 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 61 പേരുമാണ് യോഗ്യത നേടിയത്.

തിരുവനന്തപുരത്ത് നിർമ്മാണ തൊഴിലാളിയുടെ മകളായ അശ്വതിയും റാങ്ക് പട്ടികയിൽ ഇടം നേടി. 431 ആണ് റാങ്ക്. നാലാമത്തെ ശ്രമത്തിലാണ് ഇത്തവണ റാങ്ക് പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ മൂന്നു പ്രാവശ്യവും പ്രിലിമിനറി കടക്കാനായില്ലെന്ന് അശ്വതി പറഞ്ഞു. ബി ടെക് എഞ്ചിനീയറിംഗ് പഠിച്ച അശ്വതി ഐ എ എസിന് മലയാളമാണ് വിഷയമായി എടുത്തത്.

വാർത്തകൾ ഉടനടി വാട്സ്ആപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/JdPS81e9O4k8h6JsmOoOh2

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top