Latest News

മോഡലിൻ്റെ തലമുടി വെട്ടി കുളമാക്കി,യുവതിക്ക് രണ്ട് കോടി രൂപ നൽകണമെന്ന് ദേശീയ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷൻ

ന്യൂഡല്‍ഹി: മോഡലിന് തലമുടി വെട്ടിക്കൊടുത്തതില്‍ വന്ന പാളിച്ച മൂലമുണ്ടായ നഷ്‌ടം നികത്താന്‍ ആഡംബര ഹോട്ടലിന് കോടികളുടെ പിഴ ശിക്ഷ.ദേശീയ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഹോട്ടലിന് രണ്ട് കോടി രൂപയുടെ പിഴ ശിക്ഷ വിധിച്ചത്. സംഭവം ഇങ്ങനെ. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ വൃത്തിയുള‌ള ഹെയര്‍‌സ്‌റ്റൈലിന് വേണ്ടി ആഡംബര ഹോട്ടലിലെ സലൂണിലെത്തിയ മോഡലായ യുവതിയ്‌ക്ക് തലമുടി അവര്‍ ആവശ്യപ്പെട്ടതില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ വെട്ടി. ഇതുകാരണം യുവതിയ്‌ക്ക് സ്വന്തം ജീവിതമാര്‍ഗം തന്നെ അടഞ്ഞു.മാനസികമായി വളരെയധികം ബുദ്ധിമുട്ടിലായി മാറി.

ദേശീയ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ആര്‍.കെ അഗര്‍വാള്‍, അംഗം ഡോ.എസ്.എം കാന്തികര്‍ എന്നിവരാണ് ഹോട്ടലിന് പിഴശിക്ഷ വിധിച്ചത്. മോഡലായി ജോലി നോക്കുന്നതിനാല്‍ തലമുടി വളരെ ശ്രദ്ധാപൂര്‍വമാണ് യുവതി പരിപാലിച്ചിരുന്നത്. നീണ്ട തലമുടിയുണ്ടായിരുന്നതിനാല്‍ തലമുടിയ്‌ക്ക് പോഷണം നല്‍കുന്ന വസ്‌തുക്കളുടെ പരസ്യങ്ങളില്‍ യുവതി അഭിനയിച്ചിരുന്നു. ഹെയര്‍ഡ്രസിംഗിനായി ഹോട്ടലിലെ സലൂണില്‍ സ്ഥിരമായി യുവതി വന്നിരുന്നു. യുവതിയ്‌ക്ക് ഹെയര്‍ ഡ്രസിംഗ് നടത്തിയിരുന്നയാള്‍ അന്ന് അവിടെയുണ്ടായിരുന്നില്ല. പകരം ജോലി നോക്കുന്നയാള്‍ പരാതിക്കാരിയുടെ നീണ്ട തലമുടി ഏതാണ്ട് മുഴുവനായി വെട്ടി.

തുടര്‍ന്ന് സലൂണ്‍ മാനേജര്‍ക്ക് പരാതിനല്‍കിയെങ്കിലും ഹെയര്‍ഡ്രസര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ല. ഇത് ചോദ്യം ചെയ്‌ത മോഡലിനെതിരെ അപമര്യാദയായി പെരുമാറി. തുടര്‍ന്നാണ് പരാതി ദേശീയ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷനിലെത്തിയത്. യുവതിയ്‌ക്ക് ജോലി ചെയ്യാന്‍ പോലും കഴിയാത്തത്ര മാനസികാഘാതം ഉണ്ടായെന്ന് കണ്ടെത്തിയ കമ്മീഷന്‍ രണ്ട് കോടിയുടെ പിഴ വിധിക്കുകയായിരുന്നു.

1 Comment

1 Comment

  1. Unknown

    September 24, 2021 at 3:45 pm

    🤣🤣🤣

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top